പയ്യോളിയില്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
പയ്യോളി: പോക്സോ കേസില്‍ പയ്യോളിയില്‍ യുവാവ് അറസ്റ്റില്‍. പള്ളിക്കരയില്‍ താമസിക്കുന്ന പയ്യോളി മൂപ്പിച്ചതില്‍ കെ.പി. സുനീറിനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിനാണ് കേസ്.
ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ്ബാബു, എസ്.ഐ. വി.പി. രാമകൃഷ്ണന് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെ പയ്യോളി പോലീസ് സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ചെയ്യുന്ന മൂന്നാമത്തെ പോക്സോകേസ് ആണിത്.