വിദേശത്തുള്ള ആൾക്ക് പകരം വോട്ട് ചെയ്യാനെത്തി; തൂണേരിയിൽ കള്ളവോട്ടിന് ശ്രമിച്ച യുവാവ് പിടിയിൽ


Advertisement

നാദാപുരം: തൂണേരിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയ യുവാവിനെ കയ്യോടെ പിടികൂടി ബൂത്ത് ഏജന്റുമാർ. വിദേശത്തുള്ള വോട്ടറുടെ അസാനിധ്യത്തിൽ പകരം വോട്ടുചെയ്യാനെത്തിയപ്പോഴാണ് യുവാവ് പിടിക്കപ്പെട്ടത്. തൂണേരി കണ്ണംങ്കൈ ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂളിൽ വെെകീട്ടോടെയാണ് സംഭവം.

Advertisement

വിദേശത്ത് ജോലി ചെയ്യുന്ന തയ്യുള്ളതിൽ അസിനാസ് എന്ന ആളുടെ വോട്ടാണ് ആൾമാറാട്ടത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. പോളിംഗ് സമയം അവസാനിക്കുന്നതിന് മുൻപാണ് യുവാവ് വോട്ട് ചെയ്യാനായി ബൂത്തിലേക്ക് എത്തിയത്. കള്ളവോട്ട് തിരിച്ചറിഞ്ഞ ബൂത്ത് ഏജന്റുമാർ വിവരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു.

Advertisement

യൂത്ത് ലീഗ് പ്രവർത്തകനാണ് ഇയാൾ എന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാദാപുരം എസ് ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.

Advertisement