വാട്സ് ആപ് ഇനി വേറെ ലെവൽ; സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ഇനി വാട്സ് ആപിലും ട്രെൻഡിംഗ് ട്രാക്കുകൾ തെരയാം


Advertisement

ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്നതിന് ഗാനം, ആർട്ടിസ്റ്റ് അല്ലെങ്കിൽ ട്രെൻഡിംഗ് ട്രാക്കുകൾ ഇനി വാട്സ് ആപിലും തെരയാൻ കഴിയും. ഇൻസ്റ്റഗ്രാമിലേത് പോലെ മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകൾ 15 സെക്കൻഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീഡിയോക്ക് ഇതിലും കുറവാണ്.

Advertisement

എങ്ങനെ തെരഞ്ഞെടുക്കാം:

വാട്ട്‌സ്ആപ്പ് തുറന്ന് ‘അപ്‌ഡേറ്റ്സ്’ എന്ന ടാബിൽ ടാപ്പ് ചെയ്യുക. ഗാലറിയിൽ നിന്ന് ഒരു ഫോട്ടോ തെരഞ്ഞെടുക്കുക അല്ലെങ്കിൽ ക്യാമറ ഓണാക്കി പുതിയത് ക്ലിക്ക് ചെയ്യുക. തുടർന്ന് മേലെ വരുന്ന മ്യൂസിക് ഐക്കണിൽ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ട ഗാനം തെരഞ്ഞെടുക്കുക. ഇഷ്ടപ്പെട്ട ഗാനം സെർച്ച് ചെയ്യാനും ഓപ്ഷനുണ്ട്. പാട്ടിലെ ഏത് വരിയാണ് വേണ്ടത് എന്നും തെരഞ്ഞെടുക്കാം.

Advertisement
Advertisement