മാനസിക ശാരീരിക ആരോഗ്യം സകലര്‍ക്കും; ഹര്‍ ദില്‍ ധ്യാന്‍ സൗജന്യ യോഗ പരിശീലനം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി മാനസിക-ശാരീരിക ആരോഗ്യം സകലര്‍ക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹര്‍ ദില്‍ ധ്യാന്‍ യോഗ പരിശീലനം കൊയിലാണഅടിയില്‍. മാര്‍ച്ച് 24ന് വൈകുന്നേരം ആറ് മണിയ്ക്ക് കോതമംഗലം സഹജനീഡത്തിലാണ് പരിപാടി നടക്കുന്നത്.

രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ വിവിധ ജീവിതശൈലീ രോഗങ്ങളെ ലഘൂകരിയ്ക്കുന്ന യോഗാസനങ്ങള്‍, പ്രാണായാമം, യോഗമുദ്രകള്‍, യോഗനിദ്ര, ധ്യാനം എന്നിവ സൗജന്യമായി പരിശീലിപ്പിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ഹാര്‍ട്ട് ഫുള്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് അംഗീകൃത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ യോഗ പരിശീലനം സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം പത്മഭൂഷണ്‍ ലഭിച്ച കമലേഷ് പട്ടേലിന്റെ നേതൃത്വവും പരിപാടികള്‍ക്കുണ്ട്. വിശദവിവരങ്ങള്‍ 04962620363 എന്ന ഫോണിലും www.heartfulnes.org/in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.