വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


Advertisement

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.

Advertisement

ജില്ലയില്‍ പലയിടങ്ങളിലും മഴക്കെടുതിയില്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. തുടര്‍ച്ചയായ് പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടും മരങ്ങള്‍ വീണും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതായും പലഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട ചെയ്യപ്പെടുന്നുണ്ട്. അതേസമയം കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമാണ്.

Advertisement
Advertisement

summary: yellow alert today in eight district including Kozhikode