എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് മേപ്പയൂർ അന്തരിച്ചു


മേപ്പയൂർ: എഴുത്തുകാരനും നാടക-സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് മേപ്പയൂർ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് മരണം. കഴിഞ്ഞ ദിവസം വയറു വേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിക്കുന്നത്.

[mid 1]

സംവിധായകൻ, നടൻ, കവി, ഗാനരചയിതാവ്, ലേഖകൻ, പ്രഭാഷകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്. വടകര വരദ മുതൽ തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്സ് വരെയുള്ള നിരവധി പ്രഫഷനൽ സമിതികൾക്കുവേണ്ടി ഇദ്ദേഹം നാടകരചന നിർവഹിച്ചിട്ടുണ്ട്. എട്ടോളം നാടകങ്ങൾ പുസ്തകങ്ങളായിട്ടുണ്ട്.

ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച എഴുത്തുകാർക്കുള്ള പുരസ്കാരത്തിനും സുരേഷ് മേപ്പയൂർ അർഹനായിരുന്നു. അദ്ദേഹത്തി​ൻെറ ‘പെൺചൂത്’ എന്ന നാടക പുസ്തകമാണ് അവാർഡിനർഹമായത്​.

Summary: writer and social activist Suresh meppayur passed away