പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി


എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ഏറെ ആശങ്കയിലായിരുന്നു അവര്‍.

കേസിലെ മുഖ്യപ്രതിയായ അബ്ദുള്‍ നാസറിന് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. സുബിനും സുഹൃത്തും പാലോറമലയില്‍ കാത്തു നില്‍ക്കുമെന്നു പറഞ്ഞതിനാല്‍ കുട്ടി അവിടെ എത്തുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. അവിടെ നിന്നാണു നാസര്‍ കാറില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് രാത്രി കൊളത്തൂരില്‍ സിറാജിന്റെ വീടിനു സമീപമെത്തി. അവിടെ നിന്ന് ഇരുവരും എം.ഡി.എം.എ ഉപയോഗിച്ചിരുന്നു.

വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് ജലജയെ കണ്ടത്. മകന്‍ കേസില്‍ ഉള്‍പ്പെട്ടതിലുള്ള വിഷമം ജലജ അയല്‍വാസികളുമായും പങ്കുവെച്ചിരുന്നു. പുറക്കാട്ടേരിയില്‍ തയ്യല്‍ കട നടത്തുകയായിരുന്നു ജലജ.

 

Summary:worried about sons future the housewife lost her own life