വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൊഴിലാളികളുടെ ധര്‍ണ


പയ്യോളി: മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വഴിയോര കച്ചവട തൊഴിലാളികള്‍. വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പിന്മാറുക, വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.

വഴിയോരകച്ചവട തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു)നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജില്ലാ ജോ:സെക്രട്ടറി പി.വി.മമ്മത്ഉദ്ഘാടനം ചെയ്തു. എന്‍.സി സിദ്ദിഖ് അധ്യക്ഷനായി. മുനീര്‍ സ്വാഗതം പറഞ്ഞു. എന്‍.ടി.രാജന്‍, കെ.എം.കരീം, ഒ.കെ.റാഫി എന്നിവര്‍ സംസാരിച്ചു.