കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി


Advertisement

ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില.

Advertisement

ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ സിറ്റി എക്സ്പ്രസ്സ് ഇടിച്ചാണ് അപകടം. അപകടത്തിൽ തിരിച്ചറിയാനാകാത്ത വിധത്തിൽ ശരീരം ചിന്നിചിതറിയിരുന്നു. പാളത്തിനടുത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്നും തിരിച്ചറിയൽ കാർഡ് ലഭിച്ചതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.

പയ്യോളി പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം മാറ്റിയത്. പയ്യോളി സർക്കിൾ ഇൻസ്‌പെക്ടർ കെ. സി സുഭാഷ് ബാബു, എസ് ഐ മാരായ പ്രകാശൻ, ജ്യോതി ബസു, സീന എന്നിവർ ഇൻക്വസ്‌റ്റ് നടപടികൾക്ക് നേതൃത്വം നൽകി.

മക്കൾ : ആത്മജ്‌, അമയ്.
അച്ഛൻ : പരേതനായ നാണു
അമ്മ : കാഞ്ചന
സഹോദരങ്ങൾ : ഷിൽന, ഷിനോജ്

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വടകര മോർച്ചറിയിലേക്ക് മാറ്റി