തീ കത്തുമ്പോള്‍ ഭര്‍ത്താവ് നോക്കി നില്‍ക്കുകയായിരുന്നു; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ചാലിയത്ത് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ മരണമൊഴി
ചാലിയം: ഭര്‍ത്താവിനെതിരെ മൊഴി നല്‍കി കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതിയുടെ മരണമൊഴിയില്‍ പറയുന്നത്.
ചികിത്സയില്‍ കഴിയവെ യുവതി മരണത്തിന് കീഴടങ്ങിയിരുന്നു. ചാലിയം സ്വദേശി ഷഫീദയാണ് മരിച്ചത്. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഷഫീദയുടെ ഭര്‍ത്താവ് ജാഫറിനെ അറസ്റ്റു ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഷഫീദയുടെ കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരന്റെയും കുടുംബാംഗങ്ങളുടേയും പീഡനമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് ഷഫീദയുടെ കുടുംബത്തിന്റെ ആരോപണം.
ജാഫര്‍ മദ്യലഹരിയില്‍ നിരവധി തവണ ഉപദ്രവിച്ചിരുന്നു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ വിശദമായ പോലീസ് അന്വേഷണം വേണമെന്ന് ഷഫീദയുടെ സഹോദരന്‍ മുഹമ്മദ് റഫീഖ് ആവശ്യപ്പെട്ടു.
ഗുരുതരമായി പൊള്ളലേറ്റ ഷഫീദയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.