ആ ശബ്ദ ​ഗാംഭീര്യം ഇനിയില്ല; നിട്ടോടി രാഘവന്റെ വിയോഗത്തിലൂടെ പുറക്കാടുകാർക്ക് നഷ്ടമായത് മികച്ച കലാ, സാംസ്ക്കാരിക, പൊതുപ്രവർത്തകനെ


Advertisement

കൊയിലാണ്ടി: നിട്ടോടി രാഘവന്റെ വിയോഗത്തിലൂടെ പുറക്കാടുകാർക്ക് നഷ്ടമായത് നാടിനെ ഏറെക്കാലം ആവേശത്തിലാഴ്ത്തിയ ശബ്ദ സൗകുമാര്യത്തെ. വോളി ബോൾ മേളകളിലും ആഘോഷ പരിപാടികളിലുമെല്ലാം അവതാരകനായെത്തി ശ്രോതാക്കളുടെ മനസില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ശബ്ദ ​ഗാംഭീര്യമായിരുന്നു അദ്ദേത്തിന്റെ മുഖമുദ്ര.

Advertisement

നാടക നടൻ, സിനിമാ നടൻ, സ്റ്റേജ് പരിപാടികളുടെ സ്ഥിരം അവതാരകൻ, പിടിഎസി എന്ന സാംസ്കാരിക സംഘത്തിന്റെ ജീവസുറ്റ പ്രവർത്തകൻ, കോൺഗ്രസ് നേതാവ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മേലടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ്, അങ്ങനെ നീളുന്നു നിട്ടോടി രാഘവന്റെ വിശേഷണങ്ങൾ.

അമ്വച്ചർ നാടകങ്ങളിൽ മികച്ച പ്രകടനമായിരുന്നു രാഘവൻ കാഴ്ചവെച്ചിരുന്നത്. രാഷ്ട്രീയ നാടകമായ കെെ ബോംബിലെ അദ്ദേഹത്തിന്റെ പ്രകടനം എല്ലാവരുടെയും പ്രശംസപിടിച്ചുപറ്റി. പള്ളിക്കര വി.പി മുഹമ്മദിന്റെ കത്തി എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടു. പുറക്കാട് ടാ​ഗോർ ആർട്സ് സാംസ്ക്കാരിക വേദിയുടെ സംഘാടകനായും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സുകുമാരൻ സ്മാരക മിനി സ്റ്റേഡിയം പുറക്കാടിന് നേടിക്കൊടുത്ത ജനപ്രതിനിധിയായും അദ്ദേഹം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചു. ഖദർ ഷർട്ടും ഫിഷർ ചെരുപ്പുമിട്ട് നടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. രാഷ്ട്രീയ ഭേ​ദമന്യേ സൗഹൃദത്തിന് കോട്ടം വരാതെ എല്ലാവരോടും സൗമ്യമായാണ് അദ്ദേഹം പെരുമാറിയിരുന്നത്.

Advertisement


ALSO READ- സജീവ കോൺ​ഗ്രസ് പ്രവർത്തകനും മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നിട്ടോടി രാഘവൻ അന്തരിച്ചു


ജനപ്രതിനിധി, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്, മേലടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സജീവ കോൺ​ഗ്രസ് പ്രവർത്തകനായ അദ്ദേഹം പാർട്ടി ഭാരവാഹിത്വത്തിലുമുണ്ടായിരുന്നു. കോൺ​ഗ്രസിന്റെ തിക്കോടി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കോൺ​ഗ്രസ് കമ്മിറ്റിയുടെ വെെസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളി പ്രസ്ഥാനത്തിലും തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

Advertisement

ആരോ​ഗ്ര പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വെെകുന്നേരമാണ് മരണപ്പെട്ടത്. പുറക്കാട് മിനിസ്റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.