സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം; കൊയിലാണ്ടിയില്‍ വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു
കൊയിലാണ്ടി: വിസ്ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച മുന്നേറ്റം വേണം എന്ന് ആവശ്യപ്പെട്ടു.
മീറ്റ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ട്രഷറര്‍ അഡ്വ കെ.പി.പി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പൗരോഹിത്യത്തിന്റെയും സാമൂഹിക ജീര്‍ണതയുടെയും സകലമാന അന്ധകാരങ്ങളില്‍ നിന്നും മനുഷ്യസമൂഹത്തിന് ശരിയായ മോചനം ലഭിക്കണമെങ്കില്‍ ധര്‍മബോധത്തിലൂന്നിയ ജീവിതം മാത്രമാണ് വഴിയെന്ന് കൊയിലാണ്ടി മുജാഹിദ് സെന്ററില്‍ സമാപിച്ച വിസ്ഡം ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് ഒ.കെ.അബ്ദുലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വി.പി.വി.ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖല സിക്രട്ടറി എന്‍.എന്‍.സലിം, സി.എം.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പസംഗിച്ചു.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള യൂനിറ്റ് ഭാരവാഹികളായി എന്‍.എന്‍.അശ്‌റഫ് പ്രസിഡന്റായും കെ.പിഅബ്ദുള്‍ അസീസ് സെക്രട്ടറിയായും, കെ.പി.പി.ഉമര്‍ ഫാറൂഖിനെ ട്രഷററായും തെരഞ്ഞെടുത്തു
summary: Wisdom Family Meet was organized at Koyilandi