വളയത്ത് കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി


വളയം: പഞ്ചായത്തിലെ ആയോട് മലയിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. കൊമ്പനാനയെ ആണ് കിണറ്റിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറിലാണ് ജഡം കണ്ടെത്തിയത്.

ആയോട് പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് കൊമ്പനെ ഞ്ഞ നിലയിൽ കണ്ടെത്തിയത്. കണ്ണവം വനത്തിൽ നിന്നിറങ്ങിയ ആന കിണറിൽ വീണതാകാമെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.