മൂടാടിയില്‍ പട്ടാപ്പകല്‍ ജനവാസമേഖലയില്‍ കാട്ടുപന്നി; പ്രദേശവാസികളില്‍ ആശങ്ക- വീഡിയോ


Advertisement

മൂടാടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ജനവാസമേഖലയില്‍ പട്ടാപ്പകല്‍ കാട്ടുപന്നി. ഇന്നലെ വൈകുന്നേരമാണ് ഉരുപുണ്യകാവിലേക്കുള്ള റോഡില്‍ പൊക്കണാരിതാഴെ എന്ന വീടിന് സമീപത്ത് കാട്ടുപന്നിയെ കണ്ടത്. നാട്ടുകാര്‍ കൂടിയതോടെ പന്നി ഓടി രക്ഷപ്പെട്ടു.

Advertisement

പന്നി ആരെയെങ്കിലും ഉപദ്രവിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളെയടക്കം ഒറ്റയ്ക്ക് വിടാന്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നി തൊഴിലുറപ്പ് തൊഴിലാളികളെയടക്കം ആക്രമിച്ച സംഭവങ്ങള്‍ വടകര മേഖലയില്‍ നടന്നിരുന്നു. ഇതും ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ നന്തിബസാറില്‍ ചിലയിടങ്ങളില്‍ കാട്ടുപന്നിയെ കണ്ടിരുന്നു. എന്നാല്‍ ആക്രമിച്ച സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.

Advertisement
Advertisement