ചെങ്ങോട്ടുകാവിൽ വ്യാപക മോഷണം; ഓടുപൊളിച്ച് കള്ളൻ കയറിയത് ഏഴോളം കടകളിൽ


Advertisement

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ടൗണിലെ കടകളിൽ വ്യാപക മോഷണം. ഏഴോളം കടകളിലാണ് മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകടന്ന കള്ളൻ കടയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.

Advertisement

എം കെ മൊബൈൽ, സ്വർണ്ണക്കട, തേങ്ങാ ഷോപ്പ്, പ്രഭിത ഹോട്ടൽ, ബാർബർ ഷോപ്പ്, വരുവോറ സ്റ്റോർ തുടങ്ങിയ കടകളിലാണ് മോഷണം നടന്നത്. മോഷണം നടന്നവയിൽ നാല് കടകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നവയാണ്. വരുവോറ സ്റ്റോർ, പ്രഭിത ഹോട്ടൽ, ബാർബർ ഷോപ്പ് എന്നിവ അൽപം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisement

also read- കൊയിലാണ്ടിയിൽ പട്ടാപ്പകൽ മോഷണം; ബേബി ഷോപ്പിൽ നിന്ന് പണം കവർന്നു

ഇന്നലെ വെെകീട്ട് കൊയിലാണ്ടി ന​ഗരത്തിൽ സ്ഥിതിചെയ്യുന്ന ബേബി ഷോപ്പിലും മോഷണം നടന്നിരുന്നു. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബേബി ക്ലബിലാണ് മോഷണം നടന്നത്. ആറായിരത്തോളം രൂപയാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.

Advertisement
Advertisement

Summary: Widespread theft in Chengottukavu