വാട്‌സ്ആപ്പ് ചാറ്റുകള്‍ ഇനി പി.ഡി.എഫ് ഫയലുകളായും സൂക്ഷിക്കാം; എങ്ങനെയെന്ന് നോക്കാം


ഇനി മുതല്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്‌ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കേണ്ടതില്ല. വാട്‌സാആപ്പ് ചാറ്റുകള്‍ ആവശ്യമെങ്കില്‍ പി.ഡി.എഫ് ഫയലുകളായി സൂക്ഷിക്കാം. അതിനുള്ള സംവിധാനം നിലവില്‍ വന്ന് കഴിഞ്ഞു. കാഷ്വലായ ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തുകാണിക്കാമെങ്കിലും നിയമത്തിന് മുന്നില്‍ ആധികാരികത ലഭിക്കണമെങ്കില്‍ ഇവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതാവും നല്ലത്.

വളരെ എളുപ്പത്തില്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പിഡിഎഫ് അല്ലെങ്കില്‍ ടെക്സ്റ്റ് ഫയലുകളായും ഐഒഎസ് ഉപയോക്താക്കള്‍ക്ക് സിപ് ഫയലുകളായും ചാറ്റുകള്‍ സൂക്ഷിക്കാനാകും. സാധാരണ ചാറ്റുകളും മീഡിയയും ഗൂഗിള്‍ ഡ്രൈവിലോ ഐക്ലൗഡിലോ ബാക്അപ് ചെയ്യാനുമുള്ള സംവിധാനവും വാട്‌സാപ്പില്‍ ഉണ്ട്. കൂടാതെ വാട്‌സാപ് സംഭാഷണങ്ങള്‍ പി.ഡി.എഫ് ഫയലുകളിലേക്ക് എക്‌സ്‌പോര്‍ട് ചെയ്യാനുള്ള സംവിധാനവുമുണ്ട്. ധാശറ2പ

വിവധ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഈ സംഭാഷണം കാണാനോ പ്രിന്റ് എടുക്കാനോ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ആന്‍ഡ്രോയിഡില്‍, എക്സ്പോര്‍ട്ടുചെയ്ത ഡേറ്റയില്‍ കോള്‍ ലോഗുകളോ സ്റ്റാറ്റസ് അപ്ഡേറ്റുകളോ കാണിക്കുകയില്ല. മീഡിയയും സന്ദേശവും മാത്രമേ അതില്‍ ഉള്‍പ്പെടുന്നുള്ളൂ.

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ സൂക്ഷിക്കേണ്ടതെങ്ങനെ

വാട്‌സാപിലെഏതെങ്കിലും ചാറ്റ് തുറന്നു ത്രീഡോട് മെനുവില്‍ തൊടുക. തുടര്‍ന്ന് ക്രമീകരണങ്ങള്‍ എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കണം. പിന്നീട് ചാറ്റുകള്‍ എന്ന ഒപ്ഷനില്‍ തൊടുക. ചാറ്റ് ഹിസ്റ്ററി ഓപ്ഷനിലേക്കു നാവിഗേറ്റ് ചെയ്തശേഷം ടാപ് ചെയ്യുക. എക്‌സ്‌പോര്‍ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സംഭാഷണ ഭാഗങ്ങള്‍ തിരഞ്ഞെടുക്കണം. ഇത്തരത്തില്‍ നിങ്ങള്‍ എക്‌സ്‌പോര്‍ട് ചെയ്ത ചാറ്റുകള്‍ ടെക്സ്റ്റ് ഫയല്‍ ആയി ലഭിക്കും. ഓപ്പണ്‍ ചെയ്യുന്ന ഇന്‍ബില്‍റ്റ് സോഫ്റ്റ്‌വെയറുകളില്‍ പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള സംവിധാനവും ലഭിക്കും.