ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാം
കൊയിലാണ്ടി: ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തെ കുറിച്ച് നമ്മളിൽ പലർക്കും ധാരണയില്ല. ലോട്ടറി അടിക്കുകയാണെങ്കിൽ സമ്മാനത്തുക ലഭിക്കാനായി കൃത്യമായ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അത് എന്തെല്ലാമാണെന്ന് താഴെ വിശദമായി അറിയാം. കേരള സർക്കാർ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളാണ് ഇത്.
സമ്മാനാർഹൻ കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനാർഹൻ നേരിട്ട് / പോസ്റ്റൽ മാർഗ്ഗം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
- നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. (എന്നാൽ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ , ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ ) ഒപ്പും രേഖപ്പെടുത്തി സമർപ്പിക്കുക.
- പേരും പൂർണമായ മേൽവിലാസവും പിൻകോഡും (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും ടിക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയതിനു ശേഷം ഫോട്ടോകോപ്പി നോട്ടറി ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്, ഫോട്ടോയില്‍ നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ രസീത് ലഭ്യമാണ്)
- സമ്മാനാർഹന്റെ പാന്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനാർഹന്റെ ആധാര്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനാർഹന്റെ അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൌണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.(ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല.)
- സമ്മാനാർഹൻ കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് / കേരള സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഐ ഡി കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തിയതോ സമർപ്പിക്കേണ്ടതുണ്ട്.
സമ്മാനാർഹൻ കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് മുഖാന്തരം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
-
- നറുക്കെടുപ്പ് ദിവസം മുതൽ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. (എന്നാൽ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ , ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ ) ഒപ്പും രേഖപ്പെടുത്തി സമർപ്പിക്കുക.
- പേരും പൂർണമായ മേൽവിലാസവും പിൻകോഡും (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും ടിക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയതിനു ശേഷം ഫോട്ടോകോപ്പി നോട്ടറി ഓഫീസർ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന ആപ്പ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ രസീത് ലഭ്യമാണ്)
- സമ്മാനാർഹന്റെ പാന്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനാർഹന്റെ ആധാര്‍ കാർഡിന്റെ ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൌണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് നോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. (ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല.)
- സമ്മാനാർഹൻ കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് / കേരള സർക്കാർ നൽകിയിട്ടുള്ള ഏതെങ്കിലും ഐ ഡി കാർഡിന്റെ കോപ്പി സ്വയം സാക്ഷ്യപെടുത്തിയതോ സമർപ്പിക്കേണ്ടതുണ്ട്.
- സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്ന ബാങ്കിനെ അധികാരപ്പെടുത്തികൊണ്ടുള്ള “ലറ്റര്‍ ഓഫ് ഓതറൈസേഷന്‍” പേര്, ഒപ്പ്, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയതിൽനോട്ടറി ഓഫീസര്‍ ഒപ്പിട്ട്, നോട്ടറി ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, നോട്ടറി സ്റ്റാമ്പ് , നോട്ടറി സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്നബാങ്ക്, “റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” മാനേജരുടെ പേര്, ഒപ്പ്, ഓഫീസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- സമ്മാന ടിക്കറ്റ് ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കുന്നതിനായി റിസീവിങ് ബാങ്ക് സമീപിക്കുന്ന അവരുടെ തന്നെ തിരുവനന്തപുരം ജില്ലയിലുള്ള ബാങ്ക്, “കളക്റ്റിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” ബാങ്ക് മാനേജരുടെ പേര്,ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- റിസീവിങ് ബാങ്കും കളക്റ്റിംഗ് ബാങ്കും ഒന്ന് തന്നെയാണെങ്കിലും രണ്ട് സർട്ടിഫിക്കറ്റും നൽകേണ്ടതാണ്. സമർപ്പിക്കുന്ന ബാങ്കിന്റെ പേര് തന്നെയാണ് രണ്ടു സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടത്. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനാർഹൻ ബാങ്ക് മുഖാന്തരം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
-
- നറുക്കെടുപ്പ് ദിവസം മുതൽ ദിവസത്തിനുള്ളിൽ സമ്മാന ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. (എന്നാൽ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ , ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ ) ഒപ്പും രേഖപ്പെടുത്തിയതിനു ശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമ്മാനാർഹമായ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
- ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്പ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട്, ഗസറ്റഡ് ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ രസീത് ലഭ്യമാണ്)
- സമ്മാനാർഹന്റെ പാന്‍ കാർഡിന്റെയും ആധാർ കാർഡിന്റെയും ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ മറ്റുരേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൌണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. (ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല. )
- സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്ന ബാങ്കിനെ അധികാരപ്പെടുത്തികൊണ്ടുള്ള “ലറ്റര്‍ ഓഫ് ഓതറൈസേഷന്‍” പേര്, ഒപ്പ്, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കുക(മാതൃകhttp://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്നബാങ്ക്, “റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” മാനേജരുടെ പേര്, ഒപ്പ്, ഓഫീസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക.( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- സമ്മാന ടിക്കറ്റ് ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കുന്നതിനായി റിസീവിങ് ബാങ്ക് സമീപിക്കുന്ന അവരുടെ തന്നെ തിരുവനന്തപുരം ജില്ലയിലുള്ള ബാങ്ക്, “കളക്റ്റിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” ബാങ്ക് മാനേജരുടെ പേര്,ഒപ്പ് ,ഓഫീസ് സീല്‍ എന്നിവ ,സഹിതം സമര്‍പ്പിക്കുക.( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
- റിസീവിങ് ബാങ്കും കളക്റ്റിംഗ് ബാങ്കും ഒന്ന് തന്നെയാണെങ്കിലും രണ്ട് സർട്ടിഫിക്കറ്റും നൽകേണ്ടതാണ്. സമർപ്പിക്കുന്ന ബാങ്കിന്റെ പേര് തന്നെയാണ് രണ്ടു സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടത് . ( മാതൃക http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)
ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനാർഹൻ നേരിട്ട് / പോസ്റ്റൽ മാർഗ്ഗം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ
- സമ്മാന തുക ലഭിക്കുന്നതിനായി നറുക്കെടുപ്പ് ദിവസം മുതൽ ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് ബന്ധപ്പെട്ട് രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്. (എന്നാൽ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ , ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി സമർപ്പിക്കുക.)
- സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ നിർദ്ദഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ ഒപ്പിട്ട് പേരും മേൽവിലാസവും രേഖപ്പെടുത്തി (ആധാർ കാർഡിലേതു പോലെ ) രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്തു സ്വയം സാക്ഷ്യപ്പെടുത്തി സമ്മാനാർഹമായ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.
- ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്പ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസർ ഒപ്പിട്ട്, ഗസറ്റഡ് ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.
- സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫീസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്)
- സമ്മാനാർഹന്റെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക.പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ മറ്റുരേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.
- സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൌണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. (ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾഎന്നിവ സ്വീകരിക്കുന്നതല്ല.)