പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട, തിയ്യതി നീട്ടിയിട്ടുണ്ട്
കോഴിക്കോട്: സാമൂഹ്യക്ഷേമ പെന്‍ഷന്‍ കിട്ടുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മസ്റ്ററിങ്ങിനുള്ള സമയം നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍ വഴി ആഗസ്റ്റ് 31 വരെ പെന്‍ഷന്‍ മസ്റ്ററിങ് അനുവദിച്ച് ധനവകുപ്പ് ഉത്തരവായി.
ജൂലൈ 31 വരെയായിരുന്നു നേരത്തെ മസ്റ്ററിങ് അനുവദിച്ചിരുന്നത്. സംസ്ഥാനത്തുടനീളം പ്രതികൂല കാലാവസ്ഥ മൂലം പെന്‍ഷന്‍ മസ്റ്ററിങ് പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. എല്ലാ മാസവും ഒന്നാം തിയ്യതി മുതല്‍ 20 ആം തിയതിവരെ മസ്റ്ററിങ് തടസപ്പെട്ടവര്‍ക്ക് മസ്റ്ററിങ്ങിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗകര്യമുണ്ടായിരിക്കും.
16 ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍കാര്‍ക്ക് സെപ്റ്റംബര്‍ മാസം മുതല്‍ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളു എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് 52,48136 പെന്‍ഷന്‍കാരാണുള്ളത്. തഇതില്‍ എണ്‍പത്തിരണ്ട് ശതമാനത്തോളം പേര്‍ മാത്രമാണ് ഇതുവരെ മസ്റ്റര്‍ ചെയ്തത്.[mid4