വയനാട് രാഹുല്‍ ഗാന്ധിക്ക് തന്നെ; കണ്ണൂര്‍ ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിറ്റിങ്ങ് എംപിമാര്‍ തന്നെ മത്സരിക്കുമെന്ന് വടകര എംപി കെ.മുരളീധരന്‍

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ രാഹുല്‍ഗാന്ധി തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് വടകര എംപി കെ.മുരളീധരന്‍. കണ്ണൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സിറ്റിങ്ങ് എംപിമാര്‍ തന്നെ മത്സരിക്കാന്‍ ധാരണയായതായും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ മാറിനില്‍ക്കുമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ മാറ്റത്തിന് സാധ്യത കാണുന്നതെന്നും എന്നാല്‍ ആ കാര്യം ഇനിയും തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

എന്‍ഡിഎക്ക് എതിരെയുള്ള വിശാല പ്രതിപക്ഷ സഖ്യമായ  ഇന്ത്യ മുന്നണിക്ക് ഒരു പ്രശ്നവുമില്ലെന്നും കേന്ദ്രത്തിൽ വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി ബിജെപിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലേത് പോലെ ചില സംസ്ഥാനങ്ങളിൽ പരസ്പരം മത്സരമുണ്ടാകുമെന്നും എന്നാല്‍ ഇന്ത്യ മുന്നണിയിലുണ്ടെങ്കിലും ഫലത്തിൽ എൻഡിഎ ആയ സിപിഎമ്മുമായി കേരളത്തിൽ ഞങ്ങൾ സഹകരിക്കില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.

“ബംഗാളിൽ തർക്കങ്ങളുണ്ട്. ഞങ്ങളുടെ ഏക എംഎൽഎയെ വരെ പാർട്ടി മാറ്റിയ ആളാണ് മമത ബാനർജി. പക്ഷേ പാർട്ടി അവിടെ ശ്രമിക്കുന്നുണ്ട്. നിതീഷ് കുമാർ ബിജെപിയിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യും. അതുകൊണ്ടൊന്നും ഇന്ത്യ സഖ്യത്തിന് കുഴപ്പമുണ്ടാവില്ല.’’–മുരളീധരൻ വ്യക്തമാക്കി.