പൊയിൽക്കാവ്‌ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട്: ശാസ്ത്രീയ പരിഹാരം കാണണമെന്ന്‌ ആക്ഷൻ കമ്മിറ്റി


Advertisement

ചേമഞ്ചേരി: നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊയിൽക്കാവിലെ ഹോട്ടൽ ഹൈവേയുടെ പരിസരത്തെ വെള്ളക്കെട്ട് ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ ഷീബ മലയിൽ, രണ്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Advertisement

ആക്ഷൻ കമ്മിറ്റി ചെയർമാൻ ആയി സതി കിഴകിഴക്കയിൽ, കൺവീനർ ആയി ഷീബ മലയിൽ കൺവീനർ, ട്രഷറർ ആയി ബീന കുന്നുമ്മൽ ട്രഷറർ, വൈസ് ചെയർമാൻമാരായി രാജേഷ് കുന്നുമ്മൽ, മുരളി തോറോത്, ജയശ്രീ മനത്താനത്ത്, ബേബി സുന്ദർ രാജ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisement

ജോയിൻ കൺവീനർമാരായി രമേശൻ കിഴക്കയിൽ, കുട്ടികൃഷ്ണൻ താഴത്തെയിൽ, ഗീതാനന്ദൻ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സതി കിഴക്കയിൽ, ഷീബ മലയിൽ, രാജേഷ് കുന്നുമ്മൽ, മുരളി തോറോത്ത്, ജയശ്രീ മനത്താനത്ത്, രമേശൻ കിഴക്കയിൽ കുട്ടികൃഷ്ണൻ താഴത്തയിൽ, ഗീതാനന്ദൻ മാസ്റ്റർ, ബീന കുന്നുമ്മൽ, ഷാജി പി.സി, ബാബുരാജ് യു.വി, സത്യൻ പി, സുനിൽ മുതിരക്കാല, പ്രമോദ് വി.പി എന്നിവർ സംസാരിച്ചു. രാജേഷ് കുന്നുമ്മൽ അധ്യക്ഷനായ ചടങ്ങിൽ ബീന കുന്നുമ്മൽ സ്വാഗതവും പ്രമോദ് വി.പി നന്ദിയും പറഞ്ഞു.

Advertisement

Description: Waterlogging in the vicinity of Poyilakkavu Hotel Highway should be solved scientifically