മഴ പെയ്താൽ ‘കുളമായി’ കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ മൈതാനം; വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി ആശങ്കയകറ്റണമെന്ന് നാട്ടുകാർ
കൊയിലാണ്ടി: മഴ കനത്തതോടെ ആശങ്കയിലായി കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. സ്കൂൾ മൈതാനത്തെ വെള്ളക്കെട്ടാണ് ആശങ്കയുടെ കാരണം. മഴ പെയ്താൽ കുളത്തിന് സമാനമായ വെള്ളക്കെട്ട് മൈതാനത്ത് രൂപപ്പെടുന്നതിനാൽ ഭീതിയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്.
110 വർഷം പഴക്കമുള്ള സ്കൂളാണ് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ. സ്കൂളിന്റെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം മാത്രമാണ് സർക്കാറിന്റെ കൈവശമുള്ളത്. മൈതാനം സ്വകാര്യ വ്യക്തികളുടെതാണ്.
സ്കൂൾ മൈതാനത്തെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമുണ്ടാക്കി ആശങ്കയകറ്റണമെന്നാണ് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടത്.