Tag: Waterlog

Total 4 Posts

മഴ പെയ്താല്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്താകെ വെള്ളക്കെട്ട്; അപകടഭീഷണിയില്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും, അപകടമുണ്ടാവണോ, പരിഹാരമുണ്ടാവാൻ? (വീഡിയോ കാണാം)

കൊയിലാണ്ടി: ഒരു മഴ പെയ്താല്‍ മതി, ദേശീയപാതയും പരിസരവുമാകെ വെള്ളത്തില്‍ മുങ്ങും. പിന്നെ അപകടമുണ്ടാകുമോ എന്ന ആശങ്കയോടെയാണ് കാല്‍നടയാത്രക്കാരും വാഹനങ്ങളുമെല്ലാം ഇതുവഴി കടന്ന് പോവുക. കൊയിലാണ്ടി സ്‌റ്റേറ്റ് ബാങ്ക് പരിസരത്താണ് ഈ ദുരവസ്ഥ. നൂറുകണക്കിന് കാല്‍നടയാത്രക്കാരും ആയിരക്കണക്കിന് വാഹനങ്ങളുമാണ് കൊയിലാണ്ടിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ സ്റ്റേറ്റ് ബാങ്ക് പരിസരത്തുകൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. ഒരു മഴ

നടുറോഡിലെ വെള്ളക്കെട്ട് വാഗാഡ് നീക്കിയില്ല; ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം കുടുംബം സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ മുങ്ങി (വീഡിയോ കാണാം)

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം നടുറോഡില്‍ കാര്‍ വെള്ളത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറാണ് വെള്ളത്തില്‍ മുങ്ങിയത്. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിധം തകരാറിലായി. ദേശീയപാതാവികസനത്തിന്റെ ഭാഗമായി നിലവിലെ ദേശീയപാതയുടെ രണ്ട് വശത്തും പുതുതായി സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ ഉയരത്തിലായതിനാല്‍

മഴ പെയ്താൽ ‘കുളമായി’ കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ മൈതാനം; വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി ആശങ്കയകറ്റണമെന്ന് നാട്ടുകാർ

കൊയിലാണ്ടി: മഴ കനത്തതോടെ ആശങ്കയിലായി കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. സ്കൂൾ മൈതാനത്തെ വെള്ളക്കെട്ടാണ് ആശങ്കയുടെ കാരണം. മഴ പെയ്താൽ കുളത്തിന് സമാനമായ വെള്ളക്കെട്ട് മൈതാനത്ത് രൂപപ്പെടുന്നതിനാൽ ഭീതിയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്. 110 വർഷം പഴക്കമുള്ള സ്കൂളാണ് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ. സ്കൂളിന്റെ കെട്ടിടം നിലനിൽക്കുന്ന

മഴ പെയ്‌തു കൊണ്ടേ ഇരുന്നു, വെള്ളം ഉയർന്നു കൊണ്ടും; ഇന്നലത്തെ കനത്ത മഴയിൽ വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി

കൊയിലാണ്ടി: മഴ വന്നു, വെള്ളമുയർന്നു, വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നന്തി മുജാഹിദ് പള്ളിയുടെ അകത്തളം മുതൽ പള്ളി മുഴുവൻ വെള്ളത്താൽ ചുറ്റപെടുന്നത്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി സമീപത്തെ വെള്ളമൊഴുകി പോവാനുള്ള റോഡ് അടച്ചതാണ് വിനയായത്. ഈ പള്ളിയുടെ അരികിലൂടെ മുമ്പുണ്ടായിരുന്ന വെള്ളമൊഴുകി പോകാനുള്ള വഴി നന്തി -ചെങ്ങോട്ട്കാവ്