മൂടാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അങ്കണവാടിയിലേക്ക് വാട്ടര്‍ മോട്ടോര്‍ സൗജന്യമായി നല്‍കി


കൊയിലാണ്ടി: ആയുര്‍വേദ ആരോഗ്യസംരക്ഷണമേഖലയിലെ ഇന്ത്യന്‍ കമ്പനി അസ്‌ക്‌ളിപിയസ് വെല്‍നസ് അംഗീകൃത കേരള ഡിസ്ട്രിബ്യൂട്ടര്‍ ഹോളിസ്റ്റിക് വെല്‍നസ്, മൂടാടി അഞ്ചാംവാര്‍ഡ് അങ്കവണാടിയിലേക്ക് വാട്ടര്‍മോട്ടോര്‍ സൗജന്യമായി നല്‍കി.

മൂടാടി പഞ്ചായത്ത് അഞ്ചാംവാര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍ ഹോളിസ്റ്റിക് വെല്‍നസ് കേരള ടോപ്പ് ലീഡര്‍ സ്മിജുവില്‍ നിന്ന് മോട്ടോര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ അങ്കണവാടി അധ്യാപിക സുജാത, ഗീത, സിന്ധു, സി.പ്രതിഭ, രക്ഷിതാക്കള്‍, ഹോളിസ്റ്റിക്കിന്റെ മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.