സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവരാണോ?; സ്റ്റാര്‍ട്ടപ് സ്പ്രിന്റ്-സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏകദിന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു


Advertisement

കോഴിക്കോട്: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്‌മെന്റ്‌റ് (അസാപ്), ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 ന് കളമശ്ശേരിയിലുള്ള കീഡിന്റെ ക്യാമ്പസ്സിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മേഖലയില്‍ സംരംഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശിലനത്തില്‍ പങ്കെടുക്കാം.

Advertisement

ഐഡിയേഷന്‍, ബിസിനസ്സ് മോഡല്‍ തയ്യാറാക്കല്‍, പിച്ച് ഡക്ക്, സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷന്‍, സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്‌സ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 500 രൂപ (കോഴ്‌സ്ഫി, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പടെ). ഓണ്‍ലൈനായി http://kied.info/training-calender/ എന്ന വൈബ്സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 26 നകം അപേക്ഷ നല്‍കണം. തെഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍ – 0484 2532890/0484 2550322/ 9188922785.

Advertisement
Advertisement