യാത്രാമധ്യേ കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കുറുവങ്ങാടിലെ നടുവിലകത്ത് അഷ്റഫിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. വിദേശത്ത് ജോലിചെയ്യുന്ന ആളാണ് അഷ്റഫ്. ജോലിസ്ഥലത്തെ രേഖകളും പണവുമാണ് നഷ്ടമായത്.

Advertisement

ഇന്ന് വെെകുന്നേരം മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഉള്ളിയേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേ കുറുവങ്ങാട് വെച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്സ് കണ്ടു കിട്ടുന്നവർ 9746461116എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.

Advertisement
Advertisement

Summary: wallet containing valuable documents and money of a native of Kuruvangad was lost while traveling