കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറെ പുറത്തെടുത്തത് വാഹനം പൊക്കി; ഉള്ളിയരിയിൽ വാഗാഡിന്റെ റോഡ് റോളർ മറിഞ്ഞ് ഡ്രൈവർ മരിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ കാണാം
ഉളളിയേരി: ഉള്ള്യേരി ആനവാതിലില്‍ വാഗാഡ് റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചത് വലിയ പരിക്കുകളോടെ. മധ്യപ്രദേശ് സ്വദേശി മോലി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം.
ആനവാതില്‍ തോന്നിയാന്മലയിലേക്ക് പോകുന്ന മണ്‍പാതയില്‍ കയറ്റം കയറുന്നതിനിടയില്‍ റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുകളിലുളള പണികള്‍ക്ക് വേണ്ടിയായിരുന്നു റോഡ് റോളര്‍ പോയിക്കൊണ്ടിരുന്നത്. വണ്ടി മറിഞ്ഞതോടെ ഡ്രൈവര്‍ പുറത്തുകടക്കാനാവാതെ റോഡ് റോളറിന്റെ അടിയില്‍പ്പെടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഉടന്‍ തന്നെ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും കയറും ജെ.സി.ബിയുടെയും നാട്ടുകാരുടെയും സഹായത്താല്‍ വാഹനം പൊക്കി ഡ്രൈവറെ പുറത്തെടുക്കുകയുമായിരുന്നു. ശേഷം ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. വലിയ രീതിയലുളള പരിക്കുകളാണ് ഡ്രൈവര്‍ക്ക് പറ്റിയിയത്. കോണ്‍ട്രാക് പണിയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പണി സ്ഥലത്ത് എത്തിയത്.
സ്റ്റേഷന്‍ ഓഫീസര്‍ ശരത് പി.കെ.യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, നിധി പ്രസാദ് ഇ.എം, സുജിത്ത്.സി, ഷാജു, സജിത്ത്.പി.കെ, ഹോം ഗാര്‍ഡ് ബാലന്‍.ടി.പി, രാജീവ്.വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.