‘എം.ടി പറഞ്ഞത് തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകള്‍’; മേപ്പയ്യൂർ ഫെസ്റ്റ് സാഹിത്യ സെമിനാറിൽ വി.ആർ സുധീഷ്
മേപ്പയ്യൂർ: സ്നേഹത്തിന്റെ വിവിധ ഭാവങ്ങളെകുറിച്ചുള്ള അന്വേഷണമാണ് എം.ടിയുടെ കഥകളെന്നും, തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകളാണ് എം.ടി പറഞ്ഞതെന്നും പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ്. മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘എം.ടി എഴുത്തിന്റെ ആത്മാവ്’ സാഹിത്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷ്മ വായനക്കാരനായിരുന്നു എം.ടി അതിൽ നിന്നാണ് ഒരു വടക്കൻ വീരഗാഥയെന്ന സിനിമയും ചന്തുവെന്ന കഥാപാത്രവും, രണ്ടാമൂഴത്തിലെ ഭീമനുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു.
രാജൻ തിരുവോത്ത് ആമുഖ ഭാഷണം നടത്തി. ഡോ.മിനി പ്രസാദ്, രമേശ് കാവിൽ, കെ.രതീഷ്, പി.പ്രശാന്ത് എന്നിവർ സംസാരിച്ചു. തുടര്‍ന്ന് എം.ടിയുടെ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം നൃത്ത ശിൽപവും, വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളോടെ സ്‌കൂള്‍ ഫെസ്റ്റും അരങ്ങേറി.
Description: VR Sudheesh at Meppayyur Fest Literary Seminar