ബാലുശ്ശേരി സ്വദേശിനിയായ പ്രശസ്ത വ്‌ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയില്‍


ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനിയായ യുവതിയെ ദുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രശസ്ത മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവാണ് മരിച്ചത്. ദുബൈ ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത് വയസ്സായിരുന്നു.

അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. ആഴ്ചകള്‍ക്ക് മുമ്പാണ് റിഫ ഭര്‍ത്താവ് മെഹ്നാസിനൊപ്പം ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ യുവതി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

റിഫയുടേത് ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. റിഫയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തര്‍ത്തകര്‍ അറിയിച്ചു.