വിഷുവിന് വിഷരഹിത പച്ചക്കറിയുമായി ചങ്ങരോത്ത്


ചങ്ങരോത്ത്: വിഷുവിന് വിഷരഹിത പച്ചക്കറിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തിൽ ഒരേക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കർഷകസംഘം, കർഷക തൊഴിലാളി യൂനിയൻ പന്തിരിക്കര മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ വേങ്ങേരിതാഴെ വയലിലാണ് കൃഷി നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് കൃഷിക്ക് നിലമൊരുക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി.കെ പ്രകാശനി അധ്യക്ഷത വഹിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ജിഷ സുധീഷ്, കെ വി കുഞ്ഞിക്കണ്ണൻ, പി.എം കുമാരൻ, എ.കെ. സദാനന്ദൻ, എം.കെ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ ഇ.പി. സത്യൻ സ്വാഗതവും കെ.സി വിജില നന്ദിയും പറഞ്ഞു.