നാടിന് ഇനി ഉത്സവ നാളുകൾ; വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി


Advertisement

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുവാതിരക്കളി അരങ്ങേറി.

Advertisement

ആധ്യാത്മിക പ്രഭാഷണം, ഗാനമേള, മെലഡി കരോക്കെ ഗാനമേള, നാട്ടരങ്ങ്, മുചുകുന്ന് പത്മനാഭൻ്റെ ഓട്ടൻതുള്ളൽ, ഇരട്ടത്തായമ്പക, സംഗീത നൃത്ത പരിപാടികൾ, പൊതുജന വിയ്യൂരപ്പൻ വരവ്, നാമജപഘോഷയാത്ര, ഊരുചുറ്റൽ, കുട വരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഫെബ്രുവരി ഒന്നിന് കുളിച്ചാറാട്ടോടെ ഉത്സവം അവസാനിച്ചതിനു ശേഷം സമൂഹസദ്യ നടക്കും.

Advertisement
Advertisement