എം.ടി, പി. ജയചന്ദ്രന്‍ അനുസ്മരണവും നാടക സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മോഹനന്‍ നടുവത്തൂരിന് അനുമോദനവും സംഘടിപ്പിച്ച് വിയ്യൂര്‍ വായനശാല
കൊയിലാണ്ടി: എം.ടി വാസുദേവന്‍ നായര്‍, പി. ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ച് വിയ്യൂര്‍ വായനശാല .ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും നാടക സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ മോഹനന്‍ നടുവത്തൂരിനെ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ഷാജി വലിയാട്ടില്‍ നിര്‍വ്വഹിച്ചു.
പി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി. രമേശന്‍ മാസ്റ്റര്‍, ലിന്‍സി മരയ്ക്കാട്ടുപുറത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വായനശാല ആക്ടിങ്ങ് സെക്രട്ടറി പി.പി. രാധാകൃഷ്ണന്‍ സ്വാഗതവും പ്രസന്ന ടി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരോക്കെ ഗാനമേളയും അരങ്ങേറി.