വിയ്യൂര്‍ സ്വദേശിയായ യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കൊല്ലം: വിയ്യൂര്‍ ചാത്തോത്ത് താഴെ സന്തോഷ് അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
അച്ഛന്‍: കൃഷ്ണന്‍. അമ്മ: പരേതയായ ജാനു. ഭാര്യ: ബിജിന. മക്കള്‍: നീരജ്, നിവേദ്യ. സഹോദരങ്ങള്‍: പരേതനായ ധനീഷ്, സുഭാഷ്.
സഞ്ചയനം: ശനിയാഴ്ച.