കൊയിലാണ്ടിയില്‍ ചെരുപ്പ് കട നടത്തിയിരുന്ന ആനവാതില്‍ക്കല്‍ സ്വദേശി വിനീഷ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ചെരുപ്പ് കട നടത്തിയിരുന്ന പുതിയോട്ട് മീത്തല്‍ വിനീഷ് അന്തരിച്ചു. ഉള്ള്യേരി ആനവാതില്‍ക്കല്‍ സ്വദേശിയാണ്. കുറച്ചുകാലമായി മേലൂരില്‍ താമസിക്കുകയാണ്. മുപ്പത്തിയാറ് വയസായിരുന്നു.
പനിയെ തുടര്‍ന്ന് തളര്‍ന്ന് തലയിടിച്ചുവീണതിനെ തുടര്‍ന്ന് മൂന്നുദിവസമായി ചികിത്സയിലായിരുന്നു. കൊയിലാണ്ടി ദ്വാരക തിയേറ്ററിന് സമീപം ചെരുപ്പുകടയും വസ്ത്രകച്ചവടവും നടത്തുകയായിരുന്നു.
അച്ഛന്‍: ശങ്കരന്‍. അമ്മ: ഇന്ദിര. ഭാര്യ: ഷിംല. മക്കള്‍: ആദിശങ്കര്‍, ധ്യാന്‍ ശങ്കര്‍, ധ്യാനി. സഹോദരന്‍: വിജീഷ്.