കാറില്‍ കടത്തി കൊണ്ടു പോവുകയായിരുന്ന എംഡിഎംഎയുമായി വില്ല്യാപ്പള്ളി സ്വദേശി അറസ്റ്റില്‍


വടകര: എംഡിഎംഎയുമായി വില്ല്യാപ്പളളി സ്വദേശി എക്‌സൈസിന്റെ പിടിയില്‍. വില്ല്യാപ്പള്ളി മീത്തലെ മലയില്‍ ഷഫീഖാണ് അറസ്റ്റിലായത്. ഇയാളെ കൈയില്‍ നിന്ന് 1.2 ഗ്രാം എംഡിഎംഎ കണ്ടെത്തി.

വില്യാപ്പള്ളി ആയഞ്ചേരി റൂട്ടില്‍ മങ്ങലോറ വ്യവസായ എസ്‌റ്റേറ്റ് റോഡില്‍ വെച്ചാണ് ഷെഫീഖിനെ എക്‌സൈസ് സംഘം പിടികൂടുന്നത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍ 01 ബിക്യൂ 1900 നമ്പര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കേന്ദ്രമാക്കി ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഷെഫീഖിനെ പിടികൂടുന്നത്.

വടകര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷെഫീഖിനെ പിടികൂടിയത്.