വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു


വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസായിരുന്നു.

ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്‍, ചന്ദ്രി, ശോഭ, ശൈല, ലീല.