Tag: Vadakara Fire Force

Total 3 Posts

ആയഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി യുവാവ് കുടുങ്ങി; രക്ഷകരായി വടകര അഗ്നിരക്ഷ സേനയും നാട്ടുകാരും- ദൃശ്യങ്ങള്‍ കാണാം

ആയഞ്ചേരി: കിണിര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കുടുങ്ങിപ്പോയ യുവാവിനെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. നലോ കോറോള്‍ കണ്ടോത്ത് കുഞ്ഞിരാമന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കിണര്‍ വൃത്തിയാക്കിനിറങ്ങിയ ബബനീഷ് എന്ന യുവാവിന് പിന്നീട് മുകളിലേക്ക് തിരിച്ചു കയറാന്‍ പറ്റാതെ വരികയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. തുടര്‍ന്ന് വടകര ഫയര്‍ ഫോഴ്‌സിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു

വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്‍, ചന്ദ്രി,

വീട്ടുമുറ്റത്തേക്ക് കയറ്റുന്നതിനിടെ ബൈക്ക് ചരിഞ്ഞു, ചെയിനിനുള്ളില്‍ കാല് കുടുങ്ങി; അയനിക്കാട് സ്വദേശിയായ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്, ചെയിന്‍ മുറിച്ച് നീക്കി

പയ്യോളി: ബൈക്കിന്റെ ചെയിനിനുള്ളില്‍ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നാലാം കണ്ടത്തില്‍ ഇരുപത്തിയഞ്ചുകാരനായ എന്‍.കെ.വിഷ്ണുലാലിന്റെ കാലാണ് ചെയിനില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റുകയായിരുന്നു വിഷ്ണുലാല്‍. ഇതിനിടെ ബൈക്ക് ചരിയുകയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുലാലിന്റെ കാല്‍ ബൈക്കിന്റെ ചെയിനില്‍ കുടുങ്ങിയത്.