”വേണ്ടാ ലഹരിയും ഹിംസയും”; മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ ജാഗ്രതാ പരേഡ്


ചേമഞ്ചേരി: ലഹരിയ്‌ക്കെതിരെ ജാഗ്രതാ പരേഡുമായി ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റി. വേണ്ടാ ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഗ്രതാ പരേഡ് നടത്തിയത്. വെങ്ങളത്ത് നിന്ന് ആരംഭിച്ച പരേഡ് കാട്ടിലപ്പീടികയില്‍ അവസാനിച്ചു.

പരേഡ് ഡി.വൈ.ഫെ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്, അഖില്‍ ഷാജ്, എന്‍.പി.അനീഷ്, കെ.അജ്‌നഫ്, അജ്ഞുഷ കെ തുടങ്ങിയവര്‍ സംസാരിച്ചു.