‘ജനകീയ യുദ്ധത്തില്‍ അണി ചേരുക’; ലഹരി വ്യാപനത്തിനെതിരെ അരിക്കുളത്ത് ഡി.വൈ.എഫ്.ഐയുടെ ജാഗ്രതാ പരേഡ്
അരിക്കുളം: ‘ ജനകീയ യുദ്ധത്തില്‍ അണി ചേരുക ‘ വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയര്‍ത്തി അരിക്കുളത്ത് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. ജാഗ്രത പരേഡ് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗത മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
പരേഡ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എക്സൈസ് ഓഫിസര്‍ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, ബ്ലോക്ക് ട്രഷറര്‍ അനുഷ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ദിനൂപ്. സി കെ എന്നിവര്‍ പങ്കെടുത്തു.