സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലം കൂടി, ജനങ്ങള്‍ക്ക് ആവേശമായി വിക്ടറി കൊരയങ്ങാടിന്റ ഓണാഘോഷം


കൊയിലാണ്ടി: സമൃദ്ധിയുടെ സന്ദേശനിറവില്‍ വിക്ടറി കൊരയങ്ങാടിന്റ ഓണാഘോഷം ജനങ്ങള്‍ക്ക് ആവേശകരമായി. കോവിഡിന്റെ പിടിച്ച് കെട്ടലുകളും പ്രളയത്തിന്റെ ഭീതിയും ഇല്ലാതെ ഇക്കൊല്ലത്തെ ഓണം തകര്‍ത്തു.

പ്രായബേധമില്ലാതെ കുട്ടികളും മുതിര്‍ന്നവരും മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തു. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

കരിമ്പാ പൊയില്‍ മൈതാനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ സൈബര്‍ സെല്‍ പ്രഭാഷകന്‍ രംഗീഷ് കടവത്ത് മുഖ്യാതിഥിയായി. നീന്തല്‍ മല്‍സരം, കസേരകളി, ഇഷ്ടിക തൂക്കല്‍ തുടങ്ങിയവയും സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കുമായി നടത്തിയ കമ്പവലി മത്സരങ്ങളും കാണികളില്‍ ആവേശമുയര്‍ത്തി.

പരിപാടിയോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും കരോക്ക ഗാനമേളയും അരങ്ങേറി. സമാപന സമ്മേളനം വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ഉല്‍ഘാടനം ചെയ്തു. പി.ഇ.സുകുമാര്‍, വി.മുരളീ കൃഷ്ണന്‍, ഡോ.പി.ഗോപിനാഥ്, എ.വി.അഭിലാഷ്, കെ.കെ.വിനോദ്, പി.കെ.സജീഷ്, എം.കെ.വിഷ്ണു, ഇ.കെ.വിജീഷ്, പി.കെ.വിനോദ് കുമാര്‍, പി.കെ.സുമിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

summary: Victory Korayangad Onam celebration is exciting for the people