നടിയും സംഗീതജ്ഞയുമായ ആര്‍.സുബ്ബലക്ഷ്മി അന്തരിച്ചു


മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ആരംഭിച്ചു. തെന്നിന്ത്യന്‍ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിലും അഭിനയിച്ചു. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. നന്ദനം (2002), കല്യാണരാമന്‍ (2002), പാണ്ടിപ്പട (2005), എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു.

പരേതനായ കല്യാണ കൃഷ്ണനാണ് ഭര്‍ത്താവ്. നടി താരകല്യാണിന്റെ അമ്മയും സോഷ്യല്‍ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ മുത്തശ്ശിയുമാണ് സുബ്ബലക്ഷ്മി.