‘പുഴയൊഴുകട്ടെ’; തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരം മനോഹരമാക്കാനൊരുങ്ങി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍


പേരാമ്പ്ര: തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി പുതിയ പരിപാടികളുമായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍. സ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് ‘പുഴയൊഴുകട്ടെ ‘ എന്ന പരിപാടിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപകന്‍ കെ.കെ.യൂസഫ് സ്വാഗതം പറഞ്ഞു.

എസ്.എം.സി ചെയര്‍മാന്‍ എ. രജീഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി ജയന്‍, കെ.അശോക് കുമാര്‍, അയൂബ് ഇ.കെ, മനോജ് ഇ.കെ, രഞ്ജിനി ഇ.പി, ഗീത ഒ.കെ. പി.സി. രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹരിതസേന കോര്‍ഡിനേറ്റര്‍ ഷീന കെ.ആര്‍. നന്ദി പറഞ്ഞു.