കടലൂര്‍ ജനകീയരോഗ്യ കേന്ദ്രം, ഗ്രാമചന്ത കുടുംബശ്രീ വെജിറ്റബിള്‍ കിയോസ്‌ക; മൂടാടിയില്‍ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച വിവിധ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ചു
മൂടാടി: മൂടാടിയില്‍ എം.എല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എം.എല്‍.എ കെ.ദാസന്റ ആസ്തി വികസന ഫണ്ടില്‍ നിര്‍മിച്ച കടലൂര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മഹാത്മ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച ഗ്രാമചന്ത കുടുംബശ്രീ വെജിറ്റബിള്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.
വഴിയോര വിശ്രമകേന്ദ്രത്തിന്റ പ്രവൃത്തി ഉദ്ഘാടനം കാനത്തില്‍ ജമീല എം.എല്‍.എയും നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും ഖരമാലിന്യശേഖരണ സംവിധാനമായ ബാഗ് വിതരണം ബ്‌ളോക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് നിര്‍വ്വഹിച്ചു. കുടുംബശ്രീ സംരഭങ്ങള്‍ക് വനിത വികസന കോര്‍പ്പറേഷന്‍ അനുവദിച്ച ഒന്നര കോടി രൂപയുടെ ലോണ്‍ കുടുംബശ്രീ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വ്വഹിച്ചു.
മഹാത്പുരസ്‌കാരം നേടിയതിന് പ്രവര്‍ത്തിച്ച ജീവനക്കാരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍, ഡി.എം.ഒ ഡോ. രാജേന്ദ്രന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സിന്ധു, ഹരിത കേരള മിഷന്‍ കോഡിനേറ്റര്‍ പി.ടി.പ്രസാദ,് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജി വാനന്ദന്‍ മാസ്റ്റര്‍, എം.കെ. മോഹനന്‍, എം.പി. അഖില ടി.കെ. ഭാസ്‌കരന്‍, സുഹറഖാദര്‍, മെമ്പര്‍മാരായ ലതിക പുതുക്കുടി, റഫീഖ് പുത്തലത്ത് പാര്‍ട്ടി നേതാക്കളായ വി.വി.സുരേഷ് സന്തോഷ്‌കുന്നുമ്മല്‍ കെ.എം.കുഞ്ഞിക്കണരന്‍ സി.കെ.അബുബക്കര്‍ എം.ബാലകൃഷണ്‍ പി.എം.ബി നടേരി സിറാജ് മുത്തായം റസല്‍ നന്തി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദി പറഞ്ഞു.