ജോലിയാണോ നോക്കുന്നത്? കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, അറിയാം വിശദമായി


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഓഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

അധ്യാപക നിയമനം

പിള്ളപെരുവണ്ണ ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28-ന് രാവിലെ പത്തിന്.

ആരോഗ്യമിത്ര തസ്തികയില്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ ആരോഗ്യമിത്ര തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണുള്ളത്. യോഗ്യത: എ.എന്‍.എം, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്, അനസ്‌ത്യേഷ്യനിസ്റ്റ് ടെക്‌നീഷന്‍, റെസ്പിറേറ്ററി ടെക്‌നീഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 ന്  രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് ഹാജരാകണം.

Advertisement

അസിസ്റ്റൻറ് പ്രൊജക്റ്റ് എൻജിനീയർ നിയമനം

കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ കണ്ണൂർ-കാസർകോട് ജില്ലകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊജക്റ്റ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നു. അപേക്ഷ 31ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, സിസി, സിഎസ്എൻ സ്റ്റേഡിയം, പാളയം തിരുവനന്തപുരം, പിൻ 69 50 33 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ് www.kphccltd.Kerala.gov.in ഫോൺ 0471 2302201

Advertisement
Advertisement

Summary: job vacancy at different places in kozhiode