ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം; അറിയാം വിശദവിവരങ്ങള്‍


കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന വിദ്യാകിരണം, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി, വിവാഹ ധനസഹായ പദ്ധതിയായ പരിണയം, ഭിന്നശേഷിക്കാരായ അമ്മമാരുടെ കുട്ടിക്ക് രണ്ട് വയസ്സ് വരെ സാമ്പത്തിക സഹായം നല്‍കുന്ന മാതൃജ്യോതി, ഉന്നത പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള വിജയാമൃതം, സ്വയം തൊഴിലിനായി സ്വാശ്രയ എന്നീ സ്‌കീമുകള്‍ക്ക് സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കാം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനും www.suneethi.sjd.kerala.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495 -2371911.