വെല്ലുവിളികളെ അതിജീവിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശാരികയ്ക്ക് ആദരം; പുസ്തകങ്ങളുടെ ചങ്ങാതിയെ ആദരിക്കാന്‍ വീട്ടിലെത്തി കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍


കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ പുസ്തകങ്ങളുടെ ചങ്ങാതിയായ ശാരികയെ ആദരിക്കാന്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ വീട്ടിലെത്തി. സെറിബ്രല്‍ പാള്‍സി രോഗബാധിതയായി ശാരീരിക വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിച്ച് ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മുന്‍നിരയില്‍ എത്തിയ മിടുക്കിയാണ് ശാരിക.

തന്റെ സ്വപ്നമായ ഐ.എ.എസിന് തൊട്ടരികിലാണ് അവള്‍ ഇപ്പോള്‍. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കാണ് ശാരിക സ്വന്തമാക്കിയത്.

ഗ്രന്ഥാലയം പ്രസിഡണ്ട് വിനോദ് ആതിര, സെക്രട്ടറി പി.ശ്രീജിത്ത്, ഭരണ സമിതി അംഗങ്ങളായ ഐ.ശ്രീനിവാസന്‍, വി.പി.സദാനന്ദന്‍, ടി.പി.അബു, ലിനേഷ് ചെന്താര, ശശി നമ്പ്രോട്ടില്‍, ഡെലീഷ് ബി, സഫീറവി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.