ഇനി ഉത്സവാഘോഷങ്ങളുടെ ദിനങ്ങള്‍; വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


Advertisement

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

Advertisement

എല്ലാ ദിവസവും രാവിലെ ശീവേലി എഴുന്നള്ളിപ്പും രാത്രി ഗാനങ്ങളും നൃത്തനൃത്യങ്ങളും അധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. ദേവി ഗാനങ്ങളും വിവിധ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്.

Advertisement

18 ന് മെഗാ തിരുവാതിര അരങ്ങേറും. 21 ന് വലിയ വിളക്കും തായമ്പകയും പഞ്ചാരിമേളത്തോടെയുള്ള നാന്തകവും അരങ്ങേറും. 22 ന് താലപ്പൊലി എഴുന്നള്ളിപ്പും നടക്കിം രാത്രി ഒരു മണിക്കുള്ള ഗുരുതി തര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും.

Advertisement