വലിച്ചെറിയല്‍ മുക്ത കേരളത്തിനായി തിക്കോടിയും; കര്‍മ്മപദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തില്‍ ആരോഗ്യജാഗ്രത ശില്‍പ്പശാല
തിക്കോടി: വലിച്ചെറിയല്‍ മുക്ത കേരളം കര്‍മ്മ പദ്ധതി നിര്‍വഹിക്കുന്നതിന്റെ ഭാഗമായി തിക്കോടി പഞ്ചായത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ആരോഗ്യജാഗ്രത ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി.ഷക്കീല സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യന്‍, ആര്‍.വിശ്വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ ഓഫീസര്‍ ഡോ.നീതു.ടി.കെ, ജെ.എസ്.രമേഷ് എന്‍.എം, എച്ച്.ഐ ബൈജുലാല്‍.ഇ, ജെ.എച്ച്.ഐമാരായ ജോഗേഷ്, ഷിജി, ആരോഗ്യ പ്രവര്‍ത്തകരായ ബിന്ദു, സരോജിനി, ഗൗരി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.