ഉംറ തീർത്ഥാടകയായ വാകയാട് സ്വദേശിനി മദീനയിൽ അന്തരിച്ചു


Advertisement

നടുവണ്ണൂർ: ഉംറ നിർവഹണത്തിന് പോയ വാകയാട് സ്വദേശിനിയായ മധ്യവയസ്ക മദീനയിൽ അന്തരിച്ചു. വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സക്കീന നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്.

Advertisement

പരേതനായ ഇബ്രാഹിം (റിട്ട. ഫയർഫോഴ്സ്) ആണ് ഭർത്താവ്. നജ്മ, നസറു (ബഹ്റൈൻ), നസറി (ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപിക, ബഹ്റൈൻ) എന്നിവർ മക്കൾ.

മരുമക്കൾ: കോയ ഒതയോത്ത്, അൻവർ (ബഹ്റൈൻ), ഷാനിബ (ബഹ്റൈൻ). സഹോദരൻ: അഷ്റഫ് (ഖത്തർ). മദീനയിൽ ഖബറടക്കും.

Advertisement

ഇക്കഴിഞ്ഞ 29ന് ഉംറ തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. മലപ്പുറം തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി അശ്റഫ് പുളിക്കല്‍, നാദാപുരം വളയം ഒ.പി മുക്കില്‍ ഓണപറമ്പത്ത് അബ്ദുല്ല എന്നിവരാണ് മരിച്ചത്.

Advertisement

Summary: vakayad native umrah pilgrim died in mecca