നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന വടകര കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു


വടകര: നൃത്താധ്യാപികയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്ന കല്ലേരി ഒതയോത്ത് സ്മിഷ അരുൺ അന്തരിച്ചു. മുപ്പത്തിയേഴ് വയസ്സായിരുന്നു. മൂന്ന് വർഷത്തോളമായി അർബുദ രോഗ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു താമസം. സ്മിഷ തൻറെ ആത്മധൈര്യം കൊണ്ട് പല തവണ അർബുദ രോഗത്തെ പൊരുതി തോല്പിച്ചിരുന്നു. ഒടുവിൽ മരണം കീഴ്പ്പെടുത്തുകയായിരുന്നു.

കോളജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഏരിയാ നേതാവായി പ്രവർത്തിച്ചിരുന്ന സ്മിഷ വടകര സഫ്ദർ ഹാഷ്മി നാട്യസംഘത്തിലൂടെ നാടക രംഗത്ത് സജീവമാകുകയിരുന്നു.

നൃത്താധ്യാപിക കൂടിയായിരുന്ന സ്മിഷ ‘ധർപ്പണ’ എന്ന പേരിൽ സ്വന്തമായി ഡാൻസ് സ്കൂൾ നടത്തി വരികയായിരുന്നു . സ്വകാര്യ ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്തു വരുന്ന റിയാലി ഷോയിലെ മത്സരാത്ഥി കൂടിയായിരുന്നു സ്മിഷ.

കല്ലേരി കച്ചേരി പറമ്പ് ഒതയോത്ത് നാണുവിന്റെയും ശാന്തയുടെയും മകളാണ്. ഭർത്താവ്: അരുൺ. മക്കൾ: അനന്ത പത്മനാഭൻ , സേതുമാധവൻ, മഹാലക്ഷ്മി. സഹോദരി: സ്മിത, സ്മിജ.