ബാലുശ്ശേരിയിലെ കാലിക്കറ്റ് ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം
ബാലുശ്ശേരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹിയുടെയും കീഴില്‍ ബാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ആദര്‍ശ സംസ്‌കൃത വിദ്യാപീഠത്തില്‍ 2023-24 അധ്യയനവര്‍ഷത്തേക്ക് താഴെ പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. പ്രാക് ശാസ്ത്രി (പ്ലസ് ടു സംസ്‌കൃതം)
കാലാവധി- രണ്ട് വര്‍ഷം
യോഗ്യത: എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
എസ്.എസ്.എല്‍.സിയ്ക്ക് 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക് വര്‍ഷം 7000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. മുമ്പ് സംസ്‌കൃതം പഠിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
2. ശാസ്ത്രി (ബി.എ സാഹിത്യം, വേദാന്തം)
കാലാവധി- 3 വര്‍ഷം
യോഗ്യത- പ്ലസ്/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
പ്ലസ് ടു വിന് 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക് വര്‍ഷം 7000രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. മുമ്പ് സംസ്‌കൃതം പഠിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
3. ആചാര്യ (എം.എ. സാഹിത്യം, വേദാന്തം).
കാലാവധി- രണ്ട് വര്‍ഷം
യോഗ്യത-ബി.എ സംസ്‌കൃതം
ബി.എയ്ക്ക് 60% മാര്‍ക്ക് ലഭിച്ചവര്‍ക്കും വര്‍ഷം പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.
അഡ്മിഷന് വേണ്ടി 2023 ആഗസ്റ്റ് പത്തിന് മുമ്പ് വിദ്യാപീഠം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495793217, 8075728793, 8075563387 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.